ഉപ്പിന്റെ കാരവും വിശ്വാസത്തിന്റെ വീര്യവും


യേശു തന്റെ ഗിരിപ്രഭാഷണം ആരംഭിക്കുമ്പോൾ അരുളിയ ഉപമയാണ് ഭൂമിയുടെ ഉപ്പിന്റെ ഉപമ.

ആ വചനം ഇങ്ങനെ എഴുതിയിരിക്കുന്നു:

നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാൽ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല. (മത്തായി 5:13)

ഒരു വിശ്വാസിയായ മനുഷ്യന്റെ വിശ്വാസത്തെയാണ് കർത്താവ് ഇവിടെ ഉപ്പിനോട് ഉപമിച്ചിരിക്കുന്നത്. ഉപ്പിനു കാരമില്ലാതിരിക്കുക എന്നുള്ളത് വിശ്വാസത്തിന്റെ സ്ഥിരതയില്ലായ്‌മ, സമ്പന്നതയില്ലായ്‌മ, ആരോഗ്യമില്ലായ്‌മ, വീര്യമില്ലായ്‌മ എന്നിവയെ കുറിക്കുന്നു.

ഉപ്പ് ഭക്ഷണത്തിനു രുചി നൽകുന്നു എന്നുള്ളത് നമുക്ക് അറിയാം. അതുപോലെ വിശ്വാസത്തിനു മനുഷ്യനിൽ നിന്നും ഒരു നല്ല ഫലം പുറപ്പെടുവിക്കുവാൻ സാധിക്കുന്നു.

അതുകൊണ്ടു തന്നെ, രുചി നൽകുവാൻ സാധിക്കാത്ത ഉപ്പു, മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിനും കൊള്ളുകയില്ല എന്നു കർത്താവ് പറഞ്ഞതുപോലെ; വിശ്വാസത്തിൽ നല്ല ഫലം പുറപ്പെടുവിക്കാത്ത മനുഷ്യൻ ശിക്ഷക്ക് യോഗ്യരാണ് എന്ന് മനസ്സിലാക്കാം. നല്ല ഫലം കായ്ക്കാത്തവൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു എന്നുള്ള തിരുവെഴുത്തു ഇതിനോട് ചേർന്ന് വായിക്കാം.

ഇങ്ങനെ വിശാസത്തിന്റെ അളവറ്റ വീര്യം ക്രിസ്‌തുയേശുവിലുള്ള നമുക്ക് ഉണ്ടായിരിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഇവിടെ നിർത്തുന്നു.

1 Comments

Post a Comment
Previous Post Next Post