മോശെയുടെ ഭാര്യ സിപ്പൊറയും പുത്രൻമാരും

മിദ്യാൻ ദേശത്തേക്കു ഓടിപ്പോയ മോശെ മിദ്യാനിലെ പുരോഹിതനായ യിത്രോയുടെ (റെഗുവേൽ) ഏഴ് പുത്രിമാരിൽ ഒരുവളായ സിപ്പോറയെയാണ് തനിക്കു ഭാര്യയായി എടുത്തത്.
 
മിദ്യാനിലെ പുരോഹിതന്നു ഏഴു പുത്രിമാർ ഉണ്ടായിരുന്നു. അവർ വന്നു അപ്പന്റെ ആടുകൾക്കു കുടിപ്പാൻ വെള്ളം കോരി തൊട്ടികൾ നിറെച്ചു. (പുറപ്പാട് 2:16)

കൂടുതൽ വായിക്കുവാൻ പുറപ്പാട് 2:16 മുതൽ വായിക്കുക. 

സിപ്പോറയിൽ മോശെക്ക് ഗേർശോം ആദ്യം ജനിച്ചു.

അവൾ ഒരു മകനെ പ്രസവിച്ചു: ഞാൻ അന്യദേശത്തു പരദേശി ആയിരിക്കുന്നു എന്നു അവൻ പറഞ്ഞു അവന്നു ഗേർശോം എന്നു പേരിട്ടു. (പുറപ്പാട് 2:22)

ദൈവം പിന്നീട് മോശെയെ യിസ്രായേലിന്റെ വീണ്ടെടുപ്പിനായി വിളിച്ചപ്പോൾ മോശെ ഭാര്യയായ സിപ്പോറയെയും പുത്രൻമാരെയും കൂട്ടി കഴുതപ്പുറത്തുകയറ്റി മിസ്രയീം ദേശത്തേക്കു മടങ്ങി.

അങ്ങനെ മോശെ തന്റെ ഭാര്യയെയും പുത്രന്മാരെയും കൂട്ടി കഴുതപ്പുറത്തുകയറ്റി മിസ്രയിംദേശത്തേക്കു മടങ്ങി; ദൈവത്തിന്റെ വടിയും മോശെ കയ്യിൽ എടുത്തു. (പുറപ്പാട് 4:20)

പിന്നീട് മിസ്രയിമിലേക്കു പോകുന്ന വഴിയിൽ ഭാര്യയായ സിപ്പോറ ഒരു കൽക്കത്തി എടുത്തു തന്റെ മകൻറെ അഗ്രചർമ്മം ഛേദിച്ചു മോശയുടെ കാൽക്കൽ ഇടുന്നതും മോശയോട് "നീ എനിക്ക് രക്തമണവാളൻ" എന്ന് പറയുന്നതും കാണാം.

അപ്പോൾ സിപ്പോറാ ഒരു കൽക്കത്തി എടുത്തു തന്റെ മകന്റെ അഗ്രചർമ്മം ഛേദിച്ചു അവന്റെ കാൽക്കൽ ഇട്ടു: നീ എനിക്കു രക്തമണവാളൻ എന്നു പറഞ്ഞു. (പുറപ്പാട് 4:25)

പിന്നെ മോശെയുടെ ഭാര്യയെയും പുത്രൻമാരെയും കുറിച്ച് കാണുന്നത് 18ആം അധ്യായത്തിലാണ്. യിസ്രായേൽ മക്കളെ ദൈവം മിസ്രയീമിൽ നിന്നും വിടുവിച്ചു കടൽ കടന്നതിനു ശേഷമാണ് ഈ കാര്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനിടയിൽ (4 മുതൽ 18 വരെയുള്ള അദ്ധ്യായം) മോശെ തന്റെ ഭാര്യയെയും പുത്രൻമാരെയും തിരിച്ചു ഭാര്യാപിതാവിന്റെയടുക്കലയച്ചു എന്ന് മനസിലാക്കാം.

അപ്പോൾ മോശെയുടെ അമ്മായപ്പനായ യിത്രോ മോശെ മടക്കി അയച്ചിരുന്ന അവന്റെ ഭാര്യ സിപ്പോറയെയും അവളുടെ രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടു പുറപ്പെട്ടു. (പുറപ്പാട് 18:2)

അമാലേക്യരുമായിട്ടുള്ള യുദ്ധത്തിന് ശേഷം ദൈവ പ്രവർത്തി മോശെയുടെ അമ്മായപ്പനായ യിത്രോ കേട്ടറിഞ്ഞതിനു ശേഷമാണ് യിത്രോയുടെ മകളായ സിപ്പോറയെയും രണ്ടു പുത്രൻമാരെയും കൊണ്ടുവന്നതെന്ന് പുറപ്പാട് 18:1-7 വരെ ഭാഗങ്ങൾ വായിക്കുമ്പോൾ മനസിലാക്കാം.

രണ്ടാമത്തെ മകന് എലീയേസെർ എന്ന് പേരിട്ടു എന്ന് പുറപ്പാട് 18:4 ൽ കാണാം.

നിന്റെ അമ്മായപ്പൻ യിത്രോ എന്ന ഞാനും നിന്റെ ഭാര്യയും രണ്ടു പുത്രന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നു എന്നു അവൻ മോശെയോടു പറയിച്ചു. (പുറപ്പാട് 18:6)

Post a Comment (0)
Previous Post Next Post